ബന്ധുനിയമനം: കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി. അദീബിന്‍റെ നിയമനം റദ്ദ് ചെയ്തു

kt-jaleel

മലപ്പുറം : മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കെ.ടി. അദീബ് രാജിക്കത്ത് നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജിക്കത്ത് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനത്തിനായി സര്‍ക്കാരിലേക്ക് കൈമാറിയിരുന്നു.

രാജിവച്ചൊഴിയാന്‍ അദീബ് തീരുമാനിച്ച സാഹചര്യത്തില്‍ അക്കാര്യത്തില്‍ പുനപരിശോധനയുടെ ആവശ്യമില്ലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലപാടെടുത്തിരുന്നു. തുടര്‍ന്ന് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദ് ചെയ്ത് കഴിഞ്ഞ ബുധനാഴ്ച ഉത്തരവിറക്കി.

ഇതിനിടെ മന്ത്രി കെ ടി ജലീലിനെതിരെ കഴിഞ്ഞ 3ന് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ വൈകുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിച്ചാല്‍ തെളിവുകളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

Top