കണ്ണൂര്‍ മട്ടന്നൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന് നേരെ കെ.എസ്.യുവിന്റെ അക്രമം. എസ് എഫ് ഐ കൂടാളി ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ് പി ജി അനഘിനെയാണ് അക്രമിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ പ്രതിഷേധ ദിനത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനഘിനെ ഇന്ന് ഉച്ചയ്ക്ക് 1.15 ഓടുകൂടി ബൈക്കിലെത്തിയ 5 ആളുകള്‍ കൂടാളി സ്‌കൂള്‍ പരിസരത്തു സംഘടിക്കുകയും ഉച്ച ഭക്ഷണം കഴിച്ചു ക്ലാസ്സിലേക്ക് പോവുകയായിരുന്ന അനഘിനെ പിന്നില്‍ നിന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു.

കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിരാമിനും, അനുപ്രകാശിനും മര്‍ദനമേറ്റിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പട്ടാന്നൂര്‍ ഹൈസ്‌കൂളിലെ എസ്എഫ്ഐ യുടെ യൂണിറ്റ് കമ്മറ്റി അംഗങ്ങളെ ബൈക്കിലെത്തിയ മൂവര്‍ സംഘം മാരകമായി ആക്രമിച്ചിരുന്നു.

കെഎസ്യുവിന്റെ അക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും പൊതു സമൂഹവും പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും അക്രമങ്ങളെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുക്കുമെന്നും നാളെ ജില്ലയില്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Top