യൂണിവേഴ്‌സിറ്റി കോളേജ് അക്രമം; ജലീലിന് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടി

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച്‌ മന്ത്രി കെ ടി ജലീലിനെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. വടകര ദേശീയ പാതയിൽ പുതിയ സ്റ്റാന്‍റിന് സമീപത്തുവച്ചാണ് മന്ത്രിയെ തടഞ്ഞത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ 14 കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Top