മന്ത്രി കെടി ജലീലിനെതിരെ കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി. കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. മന്ത്രി നിയമസഭയിലേക്ക് വരുന്ന വഴിയാണ് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്.

ഷാഫി പമ്പില്‍ എംഎല്‍എയ്ക്കും കെഎസ്യു നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെതിരേ ഇന്നും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ രാവിലെ എത്തിയത്. എംഎല്‍എയെ മര്‍ദിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നലെ ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.

Top