വാളയാര്‍ കേസ്: മന്ത്രി എ കെ ബാലന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി എ കെ ബാലന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം.വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ചായിരുന്നു മന്ത്രിയ്ക്ക് നേരെ കെ എസ് യു കരിങ്കൊടി കാണിച്ചത്.

നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിങ്കൊടി കാണിച്ചത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. ബാക്കി മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിലത്തു വീണതിനെ തുടര്‍ന്ന് ഇവരുടെ കൈയ്ക്ക് പരിക്കേറ്റതായാണ് സൂചന. ഇവരെ പോലീസ് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top