കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

ksu strike

തിരുവനന്തപുരം : സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌​ കെ.എസ്​.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്​ മുടക്കും. പരിയാരം മെഡിക്കല്‍ കോളജ്​ ഫീസ്​ കുറക്കുക, ജെസ്​നയുടെ തിരോധനം സി.ബി.ഐ
അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ കെ.എസ്​.യു സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയത്​​

പൊലീസ്​ നടത്തിയ ലാത്തി ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എം അഭിജിത്ത്​ ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്ബലം ഉള്‍പ്പടെ 12 പേര്‍ക്ക്​ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കുണ്ട്.

Top