സിപിഎം അക്രമം; കെഎസ്‌യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും

ksu strike

തിരുവനന്തപുരം : ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമര കാഹള റാലിക്കു നേരെയുണ്ടായ സിപിഐഎമ്മിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ആലപ്പുഴയില്‍ ശനിയാഴ്ച നടന്ന സമരകാഹളം പരിപാടിക്കിടെയാണ് സിപിഐഎംകെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സിപിഐഎം, കോണ്‍ഗ്രസ് കക്ഷികള്‍ ഞായറാഴ്ച ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top