കെഎസ്‌യു സമരപ്പന്തലില്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിടി ബല്‍റാം

തിരുവനന്തപുരം: ക്യാംപസുകളിലെ എസ്എഫ്‌ഐ അക്രമവാഴ്ചയ്‌ക്കെതിരായും വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി കെഎസ്‌യു നടത്തിയ സമരത്തില്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വിടി ബല്‍റാം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉയരേ നീലക്കൊടി പാറട്ടെ
ഉടലിൽ ചോര തിളച്ചുയരട്ടെ
മണലിൽ ചോരച്ചാലൊഴുകട്ടെ

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാർ “ഉടലിൽ” എന്നതിന് പകരം ”കടലിൽ” എന്ന് കേട്ട് ഫേസ്ബുക്കിൽ കുരു പൊട്ടിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാൻ ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ഏതൊക്കെയോ ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ.

Top