ഷുഹൈബിന്റെ കൊലപാതകം ; കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച കെ.എസ്.യു പഠിപ്പുമുടക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച കെ.എസ്.യു പഠിപ്പുമുടക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സി.പി.എം നേതൃത്വത്തിലുള്ള ഗുണ്ടാ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന അനധികൃത ഇടപെടലുകള്‍ അതീവ ഗൗരവകരമെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോള്‍ പൊലീസ് നിഷ്‌ക്രിയമാണെന്നും സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയ ജില്ലാ പോലീസ് മേധാവിയും ഭരണകൂടവും ബാദ്ധ്യതയായി ജില്ലയ്ക്ക് മാറിയെന്നും കെ.എസ്.യു കുറ്റിപ്പെടുത്തി.

Top