യൂണിവേഴ്സിറ്റി കോളേജിൽ തള്ളിക്കളഞ്ഞ കെ എസ് യുവിന്റെ മൂന്ന് പത്രികകളും സ്വീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യുവിന്റെ മൂന്ന് പത്രികകളും സ്വീകരിച്ചു. എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചു.

വൈസ് പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‌യു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് ചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് പത്രികകള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.

നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുമെന്ന് കെഎസ്‌യു അറിയിച്ചിരുന്നു.

Top