പെണ്‍കുട്ടികളെ വനിതാ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടുമെന്ന് കെ എസ് യു

ksu strike

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വനിതാ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്.

വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ കെ എസ് യു പ്രചാരണം സംഘടിപ്പിക്കുമെന്നും അഭിജിത്ത് അറിയിച്ചു.

വനിതാമതിലില്‍ അണിചേരാന്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ച നടപടി പ്രതിഷേധാര്‍ഹമാണ്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ ഗവര്‍ണറെ സന്ദര്‍ശിച്ച് പരാതി നല്‍കുമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top