പാലക്കാട് പി എസ് സി ഓഫീസ് താഴിട്ട് പൂട്ടി കെ എസ് യു പ്രതിഷേധം

പാലക്കാട്: പി എസ് സി ഓഫീസ് പൂട്ടിയിട്ട് കെ എസ് യു പ്രതിഷേധം. പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. പാലക്കാട് പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.

പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. പിഎസ് സി, പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റര്‍ ഓഫീസില്‍ പതിച്ച പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

Top