മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി കെ.എസ്.യു

ksu strike

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് പ്രതിഷേധവുമായി എത്തി കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളിലും ഉത്തരക്കടലാസ് ക്രമക്കേടിലും പ്രതിഷേധിച്ച് എത്തിയ വിദ്യാര്‍ഥിനികള്‍ ക്ലിഫ്ഹൗസിന്റെ പുറത്തെ ഗേറ്റ് വരെ എത്തി.

പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. പക്ഷേ, മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടികള്‍. റോഡില്‍ കുത്തിയിരുന്ന പെണ്‍കുട്ടികളെ പിന്നീട് വനിതാ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Top