കേരള സര്‍വകലാശാല കലോത്സവത്തില്‍ കെ.എസ്.യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നു

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പ്രവര്‍ത്തകരെ എസ്.എഫ്.ഐ വ്യാപകമായി മര്‍ദിക്കുന്നുവെന്നാരോപിച്ചാണ് കെ.എസ്.യു പ്രതിഷേധം നടത്തിയത്. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് കെ.എസ്.യു പ്രതിഷേധം നടന്നത്.

പ്രതിഷേധം നടന്നതോടെ മത്സരത്തിന് തടസം നേരിട്ടു. തുടര്‍ന്ന് മത്സരാര്‍ഥികള്‍ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ മത്സരങ്ങള്‍ പുനരാരംഭിച്ചു. വേദിക്ക് മുന്നില്‍ കുത്തിയിരുന്നുകൊണ്ടായിരുന്നു കെ.എസ്.യു പ്രതിഷേധം. പൊലീസുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് വേദിക്കുള്ളില്‍നിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പ്രതിഷേധം കനത്തതോടെ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top