എം.ജി സര്‍വകലാശാലയില്‍ കെ.എസ്.യു പ്രതിഷേധം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കോട്ടയം: മാര്‍ക്ക് ദാനത്തിന് പിന്നാലെ എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം നടന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധവുമായി കെഎസ്‌യു. എംജി സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രണ്ട് മണിയോടെയാണ് പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ സമരം നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുപ്പത് ഉത്തരക്കടലാസുകള്‍, വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, അവയുടെ ഫോള്‍സ് നമ്പര്‍ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കറ്റ് അംഗത്തിന് നല്‍കാനാണ് വിസി നിര്‍ദേശിച്ചത്. ഈ സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കണം എന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം.

Top