കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം ; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കൊച്ചി : മഹാരാജാസ് കോളജ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

മാര്‍ച്ച നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ എംജി റോഡിലേക്ക് ഓടി നീങ്ങിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി റോഡ് ഉപരോധിക്കുകയായിരുന്നു.

ഗതാഗതം തടസപ്പെട്ടതോടെ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാജാസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കെ എസ് യു നേതാവുമായ അജാസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

യൂണിവേഴ്‌സിറ്റി കോളജ് ആക്രമണ കേസിലെ പ്രതി ഏട്ടപ്പന്‍ ഉള്‍പ്പെടെയുളളവര്‍ മഹാരാജാസ് ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് കെ എസ് യുവിന്റെ ആരോപണം.

Top