എസ്.എഫ്.ഐക്കെതിരെ തുറന്നടിച്ച് കെ.എസ്.യു നേതൃത്വം രംഗത്ത്

കേരള വർമ്മ കോളജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി പ്രദീപ് രംഗത്ത്. കേരള വർമ്മയിലെ യഥാർത്ഥ വിജയി ശ്രീകുട്ടൻ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തവണ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ മികച്ച പ്രകടനം കെ.എസ്.യു കാഴ്ച വച്ചതായും. എം.എസ്.എഫുമായുള്ള സഹകരണം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് , മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും എം.എസ്.എഫ് – കെ എസ് യു സഖ്യമുണ്ടായിരുന്നതെന്നും , തൃശൂരിൽ രണ്ട് കോളജുകളെ മാറ്റി നിർത്തിയാൽ , മറ്റു എല്ലാ കോളജുകളിലും ഒറ്റയ്ക്കാണ് കെ.എസ്.യു മത്സരിച്ചതെന്നും സച്ചിൻ ടി പ്രദീപ് അവകാശപ്പെട്ടു.(വീഡിയോ കാണുക)

 

Top