കെ എസ് യു ഭീകരതയുടെ ഇരയായ ജോബി ആന്‍ഡ്രൂസ് കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം

കൊല്ലം; കെഎസ്യു ഭീകരതയുടെ ഇരയായ ജോബി ആന്‍ഡ്രൂസ് എന്ന കോളേജ് വിദ്യാര്‍ത്ഥി ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും കോഴിക്കോട് താമരശേരി എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജോബി ആന്‍ഡ്രൂസ് 1992 ല്‍ എംഎസ്എഫ്-കെഎസ്യു ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

കോഴിക്കോട് ജില്ലാ പ്രചരണജാഥയ്ക്ക് താമരശേരി ഹൈസ്‌കൂളില്‍ നല്‍കിയ സ്വീകരണത്തിനുനേരെ എംഎസ്എഫ്-കെഎസ്യു ക്രിമിനലുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജോബിയെ കല്ലെറിഞ്ഞാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ദേഹമാസകലം പരിക്കേറ്റ് താഴെവീണ ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. 19 വയസ്സായിരുന്നു അന്ന് ജോബിയുടെ പ്രായം.

രക്തസാക്ഷിദിനത്തില്‍ ആക്രമിച്ചാണ് എംഎസ്എഫ്– -കെഎസ്യു അക്രമിസംഘം ജോബിയെ കല്ലെറിഞ്ഞുകൊന്നത്. ഓര്‍മ്മ ദിവസം എന്ന നിവൃലയില്‍ ഇന്ന് വൈകിട്ട് നാലിന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Top