കണ്ണൂര്‍ സര്‍വ്വകലാശാലയെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.എസ്.യു

കണ്ണൂര്‍: മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കെ.എസ്.യു. കണ്ണൂര്‍ സര്‍വ്വകലാശാല രാഷ്ട്രീയ അജണ്ടയോടെ ആത്മകഥ ഉള്‍പ്പെടുത്തി. സര്‍വ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തോന്ന്യവാസം കാണിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ്.

കെ.കെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ആണ് കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ. പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തിയിരുന്നു. നിയമപരമല്ലാത്ത അഡ്‌ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

Top