യൂണിവേഴ്സിറ്റി കൊളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പരാതിയുമായി കെ.എസ്.യു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കൊളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പരാതിയുമായി കെ.എസ്.യു.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെഎസ് യുക്കാരെ കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്എഫ്ഐ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. നാളെ ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും കെഎസ് യു യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

നേരത്തെ കെമിസ്ട്രി ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെടാനെത്തിയ കെഎസ് യു നേതാക്കളെ എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ കെഎസ് യുവില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.

അടുത്തമാസം അവസാനമാണ് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്.

Top