വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ ആഹ്വാനം ചെയ്ത് കെ എസ് യു

ksu strike

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ എസ് യു ആഹ്വാനം ചെയ്തു. പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കെ എസ് യു നിരാഹാര സമരം നടത്തുന്നത്.

പഠിപ്പു മുടക്കലില്‍നിന്ന് ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Top