ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാർച്ചിൽ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രവർത്തകർക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സർവകലാശാലകളിൽ ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കെഎസ്യു അതിനൊപ്പം നിൽക്കുകയാണെന്നായിരുന്നു ഇടത് മുന്നണിയുടെ വിമർശനം.

Top