മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കെ.എസ്.യു വിലക്കി

Narendra Modi

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ കാണിച്ചത് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം പിന്നീട് നിറുത്തിവച്ചു.

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ 125ആം വാര്‍ഷികവും അനുസ്മരിച്ചാണ് മോദി ഇന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്.

ഇത് രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു യുജിസി നിര്‍ദേശം.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാവിവത്കരണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടകള്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.

Top