കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും നേതൃമാറ്റത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും അഴിച്ചുപണിക്കൊരുങ്ങുന്നു. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം.

യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നിര്‍ജ്ജീവമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്. മഹിളാ കോണ്‍ഗ്രസിലും അഴിച്ചുപണി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷന്‍ കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരവാഹികള്‍ ഉള്‍പ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുകയെന്നും വ്യക്തമാക്കി.

Top