നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെ എസ് യു. പെരുമ്പാവൂരിലാണ് കെ എസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ കറുത്ത ചെരിപ്പെറിഞ്ഞത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എറണാകുളം ജില്ലയിലാണ് നവകേരള സദസ്സ് പുരോഗമിക്കുന്നത്.ഇതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പൊലീസ് നരനായാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്യു നീങ്ങുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

 

Top