കേരളവര്‍മ്മയില്‍ റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട ശ്രീക്കുട്ടന് വന്‍ സ്വീകരണം ഒരുക്കി കെ.എസ്.യു പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട ശ്രീക്കുട്ടന് വന്‍ സ്വീകരണം. മുദ്രാവാക്യം മുഴക്കി, തോളിലേറ്റിയാണ് ശ്രീക്കുട്ടനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കെ.എസ്.യു പ്രവര്‍ത്തകര്‍ ആണ് സ്വീകരണം ഒരുക്കിയത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കുമെന്നും അറിയിച്ചു.

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെയര്‍മാനായി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന പ്രഖ്യാപനം വന്നത്. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു.

കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ത്ഥി ജയിച്ചെന്ന വാര്‍ത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. പിന്നാലെ എസ്എഫ്‌ഐ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ അനിരുദ്ധന്‍ 11 വോട്ട് ഭൂരിപക്ഷത്തില്‍ ചെയര്‍മാനായി ജയിക്കുകയായിരുന്നു.

Top