യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐയുടെ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ യുടെ മര്‍ദ്ദനം. കെ.എസ്.യു യുണിറ്റ് ഭാരവാഹിയും രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയുമായ
നിതിന്‍ രാജിനാണ് മര്‍ദ്ദനമേറ്റത്.

കോളേജ് ഹോസ്റ്റലില്‍ വെച്ച് എസ്എഫ്ഐ നേതാവായ മഹേഷിന്റ നേതൃത്വത്തിലുള്ള സംഘമാണ് നിതിന്‍ രാജിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിതിന്‍ രാജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.നാഭിക്കും, ജനനേന്ദ്രിയത്തിനുമാണ് മര്‍ദ്ദനമേറ്റത്.

കോളേജില്‍ കെ.എസ്.യു യുണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.

Top