കെഎസ്ആര്‍ടിസി കമ്പ്യൂട്ടര്‍വത്കരണം, കെല്‍ട്രോണിനെയും സിഡിറ്റിനെയും ഒഴിവാക്കി

കോഴിക്കോട്: കെഎസ്ആര്‍ടിസി കമ്പ്യൂട്ടര്‍വത്കരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ കമ്പനികളായ കെല്‍ട്രോണിനെയും സിഡിറ്റിനെയും ഒഴിവാക്കി.

കമ്പ്യൂട്ടര്‍വത്കരണത്തിനായി ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ഇതില്‍ രണ്ടു കമ്പനികളെയും തഴയുകയായിരുന്നു. സര്‍ക്കാര്‍ സമിതിയുടെ സാങ്കേതിക പരിശോധനയില്‍ വിജയിച്ച കെല്‍ട്രോണിനെ ടെന്‍ഡര്‍ തുറക്കുന്നിനു മുമ്പ് അയോഗ്യരാക്കിയെന്നും ആരോപണമുണ്ട്.

നേരത്തെ, സാങ്കേതിക പരിശോധനയില്‍ പാസായ കെല്‍ട്രോണിന് സാങ്കേതിക പ്രതിസന്ധിയുണ്ടെന്ന് പിന്നീട് കെഎസ്ആര്‍ടിസി നിലപാട് മാറ്റുകയായിരുന്നു. ഇതേതുടര്‍ന്നാണ് ടെന്‍ഡര്‍ തുറക്കാതിരുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അനുകൂല സൊസൈറ്റിയായ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പുതിയ കരാര്‍ ലഭിച്ചിരിക്കുന്നത്.

അതേസമയം, പുതിയ കരാറില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിഡിറ്റ് ആരോപിക്കുന്നു.

Top