കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് എളമരം കരീം

Elamaram-Kareem.jpg.image.784.410

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.

മുഖ്യമന്ത്രിയെ പോലും കോര്‍പറേഷന്‍ ലാഭത്തിലാണെന്നു പറഞ്ഞു പറ്റിച്ചു, വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുത്തപ്പോഴും ബാക്കിയെല്ലാം കടത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്ന ശേഷം 2000 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്. എന്നിട്ടും രക്ഷപ്പെട്ടില്ല. ഇനി രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും എളമരം കരീം വ്യക്തമാക്കി.

ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളാണ്. യൂണിയനുകള്‍ ഇടപെട്ടിട്ടല്ല തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.

Top