സംസ്ഥാനത്തെ എല്ലാ വിമനത്താവളങ്ങളില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ ‘ഫ്‌ളൈ ബസുകള്‍’

KSRTC

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അതാത് സിറ്റികളിലേക്ക് എസി ബസ് സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസിയില്‍ പുരോഗമിക്കുന്നു. ഫ്ളൈ ബസ് എന്നാണ് സര്‍വീസിന്റെ പേര്. കൃത്യ സമയത്തുള്ള സര്‍വീസ്, വൃത്തി, അത്യാധുനീക സൗകര്യങ്ങള്‍, ലഗേജുകള്‍ കൊണ്ടു പോകാനുള്ള സൗകര്യം തുടങ്ങിയവയാണ് ഫ്ളൈ ബസിന്റെ പ്രത്യേകതകള്‍.

21 സീറ്റുള്ള ബസുകളില്‍ സേവനം തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം അതിലും കൂടുമെന്നതിനാല്‍ 42 സീറ്റ് ബസുകളില്‍ സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബസ് പുറപ്പെടുന്ന സമയം എല്ലാ എയര്‍പോര്‍ട്ടുകളിലും സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും 45 മിനിട്ട് ഇടവേളകളിലും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളയിലും നെടുമ്പാശേരിയില്‍ നിന്ന് ഓരോ 30 മിനിട്ട് ഇടവേളയിലും ബസ് സര്‍വീസ് നടത്തും. ഫ്ളൈ ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച 4.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കും.

Top