കൊറോണ; കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വില്ലനാകുന്നു

KSRTC

തിരുവനന്തപുരം: ലോകം മുഴുവന്‍ കൊറോണ ബാധ പടരുന്ന ഭീതിയിലാണിപ്പോള്‍. അതോടൊപ്പം തന്നെ കൊറോണ വൈറസിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ബസുകളില്‍ എല്ലാം യാത്രക്കാര്‍ കുറയുകയാണ്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സാധാരണ, ദിവസം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെയാണ് വരുമാനം ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കലക്ഷന്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് തൃശൂര്‍ ഡിപ്പോയില്‍ നിന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് കണക്ക്.

Top