ശബരിമല; പിഎസ്‌സി ലിസ്റ്റില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ നിയമിക്കും

കൊച്ചി: ശബരിമല സീസണില്‍ 1386 ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സിക്ക് സ്‌പെഷ്യല്‍ സര്‍വ്വീസിനായി പിഎസ്‌സി ലിസ്റ്റില്‍ നിന്ന് താല്‍ക്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ച് വിധി പറഞ്ഞത്.

സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്ന 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ-നിലക്കല്‍ സ്‌ട്രെച്ചില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെ.എസ്.ആര്‍.ടി.സി അഭ്യര്‍ത്ഥിച്ചു.

സീസണ്‍ ആയ നവംബര്‍ 16 മുതല്‍ 2020 ജനുവരി 31 വരെ താല്‍ക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്.

Top