ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്

KSRTC

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.

ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡ്യൂട്ടി പരിഷ്‌കരണം പുനപരിശോധിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി വരെ തുടരും.

Top