കെഎസ്ആര്‍ടിസി ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി.

നാല് മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്‌കാനിയ, അഞ്ച്‌ മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-പാലക്കാട് വോള്‍വോ തുടങ്ങിയ ബസ് സര്‍വ്വീസുകളാണ് മുടങ്ങിയത്.

തുടര്‍ന്ന് സീറ്റുകള്‍ റിസര്‍വ് ചെയ്തിരുന്ന യാത്രക്കാര്‍ പെരുവഴിയിലാവുകയും, പിന്നീട് യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിടുകയും ചെയ്തു.

മിന്നല്‍ സമരത്തില്‍ കര്‍ശന നടപടിക്ക് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജോലിക്കെത്താത്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു.

Top