ദീപാവലിക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

ദീപാവലിക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി. ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്. ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ അറിയിച്ചു.

08/11/2023 മുതല്‍ 15/11/2023 തിയതി വരെയും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Top