മുഖം മിനുക്കി പുതിയ തീരുമാനങ്ങളുമായി കെഎസ്ആർടിസി

ksrtc

കൊച്ചി : കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചതിന് പിന്നാലെ ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കുമെന്ന മാനേജ്മെന്റ് പ്രഖ്യാപനം. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ക്രൂചെയിഞ്ചും അട്ടിമറിച്ച യൂണിയനുകള്‍ക്കെതിരെ ഒരു ഇത് വരെ നടപടിയുമെടുക്കാത്തവരാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നത് എന്നതാണ് മറ്റൊരു കാര്യം.

2016 ല്‍ എം.ജി രാജമാണിക്യം എംഡിയായിരിക്കെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കിയത്. ഇതിനെതിരെ ചില യൂണിയനുകള്‍ ഹൈക്കോടതിയില്‍ പോയതോടെ പദ്ധതി നിലച്ചു. ഉറക്കമിളച്ച് മണിക്കൂറുകളോം ‍ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ക്കായി നിലകൊള്ളാന്‍ ഒരു ഉദ്യോഗസ്ഥനും ഉണ്ടായില്ല. ദീര്‍ഘദുര സര്‍വീസുകളില്‍ ജീവനക്കാര്‍ക്ക് എട്ടുമണിക്കൂര്‍ ഡ്യൂട്ടി മാത്രം ഉറപ്പുവരുത്തുന്ന ക്രൂചെയ്ഞ്ച് സംവിധാനവും പല വിധ കാരണങ്ങളാല്‍ നിര്‍ത്തുകയായിരുന്നു.

Top