കെഎസ്ആര്‍ടിസിയില്‍ 4051 പേര്‍ക്ക് നിയമനം, പിരിച്ചുവിടപ്പെട്ടവരുടെ ഹര്‍ജി ഹൈക്കോടതിയില്‍

KSRTC

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ഹാജരാകും.

നാലു ബാച്ചുകളിലായാണ് ഉദ്യോഗാര്‍ത്ഥികളോട് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കാരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.

രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് തുടങ്ങി.

Top