തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധികബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി തുടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് ലോംഗ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.