കെഎസ്ആര്‍ടിസിയുടെ നിയമന ഉത്തരവ് കിട്ടിയവര്‍ വ്യാഴാഴ്ച ജോലിയ്ക്ക് ഹാജരാകണമെന്ന്. . .

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നിയമന ഉത്തരവ് കിട്ടിയവര്‍ വ്യാഴാഴ്ച ജോലിയ്ക്ക് ഹാജരാകണമെന്ന് ഉത്തരവ്. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്താനാണ് എംഡിയുടെ നിര്‍ദേശമുള്ളത്. നിയമന ഉത്തരവ് നല്‍കിയത് 4051 പേര്‍ക്കാണ്.

അതേസമയം, കെഎസ്ആര്‍ടിസി എം.പാനല്‍ ജീവനക്കാരുടെ പിരിച്ചു വിടലിനെ തുടര്‍ന്ന് മുടങ്ങിയത് ആയിരത്തോളം സര്‍വീസുകളാണ്.

എറണാകുളം സോണിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയിരിക്കുന്നത്. 413 സര്‍വീസുകളാണ് എറണാകുളത്ത് മുടങ്ങിയത്. തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും കോഴിക്കോട് സോണില്‍ 210 സര്‍വീസുകളും മുടങ്ങുകയോ റദ്ദാകുകയോ ചെയ്തിട്ടുണ്ട്.

പിരിച്ചു വിട്ട എം.പാനല്‍ കണ്ടക്ടര്‍മാര്‍ 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ചിന് ഒരുങ്ങുകയാണ്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.

Top