കെഎസ്ആര്‍ടിസി യൂണിയന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ടോമിന്‍ ജെ തച്ചങ്കരി

tomin

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ടോമിന്‍ ജെ തച്ചങ്കരി രംഗത്ത്. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന ശത്രുക്കള്‍ ഉളളില്‍ തന്നെയുള്ളവരാണെന്നും, ഇത്രയും നാള്‍ പയറ്റിയ തന്ത്രങ്ങളൊന്നും തന്റെ മുമ്പില്‍ നടക്കില്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഈ മാസം 31ന് ശമ്പളം നല്‍കുമെന്ന് പറഞ്ഞ തച്ചങ്കരി എന്തു ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ടെന്ന ചിന്ത മാറണമെന്നും കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളുടെയും യാത്രക്കാരുടെയും പ്രശ്‌നങ്ങള്‍ അനുഭവിച്ച് അറിഞ്ഞ് പരിഹാരം കാണുവാനായി തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ കുപ്പായമണിഞ്ഞും ടോമിന്‍ ജെ. തച്ചങ്കരി എത്തിയിരുന്നു.

Top