സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസ്സുകള്‍ ഇറക്കുകയും ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുകയും ചെയ്യാനാണ് തീരുമാനം.ഇതിനായി രണ്ട് സ്പെല്ലുകള്‍ക്കിടവേളകളില്‍ മണിക്കൂറില്‍ 75 രൂപ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കും.രണ്ട് സ്പെല്ലും 8 മണിക്കൂര്‍ കഴിഞ്ഞാല്‍ സറണ്ടര്‍ തുകയ്ക്ക് ആനുപാതികമായി അലവന്‍സും നല്‍കും.

വരുമാനം കൂട്ടാന്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശം യൂണിയനുകളും മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍ ജോലി സമയം കൂടും എന്നാരോപിച്ച് ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഈ തീരുമാനത്തില്‍ എതിര്‍പ്പുണ്ട്.

 

Top