കെഎസ്ആര്‍ടിസിയില്‍ അടുത്തമാസം ഒന്നുമുതല്‍ പഴയ ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് അടുത്തമാസം ഒന്നുമുതല്‍ കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിന് മുന്‍പുളള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വിട്ടു നല്‍കല്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുടങ്ങിയവ ചര്‍ച്ചയാകും. കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ.

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര വോള്‍വോ, സ്‌കാനിയ ബസുകളില്‍ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കും. ബസുകളില്‍ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ദിനമായ ഇന്ന് കെ.എസ്.ആര്‍.ടി.സി. അവശ്യ സര്‍വിസുകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

Top