ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ്ങ് ഇനി ഗൂഗിള്‍ പേയിലൂടെയും…

ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലൂടെ ഇനി മുതല്‍ ഐ.ആര്‍.സി.ടി.സി ടിക്കറ്റും ബുക്ക് ചെയ്യാം. ഈ ഫീച്ചര്‍ ലഭിക്കുന്നതിനായി ഗൂഗിള്‍ പേ അപ് ഡേറ്റ് ചെയ്തതിനു ശേഷം ഐ.ആര്‍.സി.ടി.സി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

ടിക്കറ്റ് ബുക്കിങ്ങിന് അധിക ചാര്‍ജുകള്‍ ഈടാക്കില്ല എന്നതിനു പുറമേ ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാണ്.

നിലവിലുള്ള ഗൂഗിള്‍ പേ യാത്രാ സേവനങ്ങളായ അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ്ങ് എന്നിവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് ഗൂഗിള്‍ പേ അധികൃതര്‍ പറയുന്നു. ട്രെയിന്‍ യാത്രകള്‍ക്ക് സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാന്‍ സാധിക്കും.

Top