വരികള്‍, ആലാപനം; ജീവനക്കാര്‍, തച്ചങ്കരിയുടെ സംഗീതത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് തീം സോങ് ഒരുങ്ങുന്നു

Tomin Thachankari

തിരുവനന്തപുരം : സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ മാസായി കുതിച്ചു കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക് ഒരു തീം സോങ് കൂടിയായാലോ. സംഭവം പൊളിക്കും.

മറ്റാരുമല്ല ടോമിന്‍ തച്ചങ്കരി തന്നെയാണ് തീം സോങ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള സംഗീതവും തച്ചങ്കരി തന്നെ തയാറാക്കി. അതിനുള്ള വരികള്‍ രചിക്കുക എന്നാണ് അടുത്തപടി. അതിനായി വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് തച്ചങ്കരി. ഇങ്ങനെ ലഭിക്കുന്നവയില്‍ മികച്ചത് തിരഞ്ഞെടുത്ത് കെഎസ്ആര്‍ടിസി ജീവനാക്കാരിലെ ഗായകരെ കൊണ്ട് തന്നെ പാടിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും കുട്ടിയെ എടുത്ത് നിന്ന യാത്രക്കാരിക്ക് സീറ്റു നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.

Top