ബസിന് തീ പിടിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ടു ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കെ ബി ഗണേഷ്‌കുമാര്‍

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തീ പിടിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top