കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.

കഴിഞ്ഞ മാസം 19ാം തീയതി തിരുവനന്തപുരം കണിയാപുരത്ത് വച്ചാണ് സ്വിഫ്റ്റ് ബസിന് എം.വി.ഡി പിഴയിട്ടത്. ബസിന്റെ പുറകു വശത്തെ ഗ്ലാസ്സില്‍ കൂളിങ് ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങള്‍ കാണുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ നടപടി. 250 രൂപയാണ് പിഴ. നോട്ടീസ് കെ.എസ്.ആര്‍.ടി.സി കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ പിഴത്തുക ഇതുവരെ അയച്ചിട്ടില്ല.

Top