നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നാലായിരം കോടിയിലധികം നഷ്ടത്തിലാണെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതി പരാമര്‍ശം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.

Top