കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

കോട്ടയം: കോട്ടയത്ത് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരനാണ് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതുമൂലം ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ അനുകൂലമായൊരു നടപടി ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.

Top