കെഎസ്ആര്‍ടിസി പണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് ടോമിന്‍ തച്ചങ്കരി

tomin

തിരുവനന്തപുരം: കെ.എസ് ആര്‍ടി.സി ഇന്ന് നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി. കെ.എസ്.ആര്‍.ടി.സി യൂണിയനുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകിട്ട് തടത്താനിരിക്കുന്ന പണിമുടക്കിനെതിരെ കോടതിയില്‍ സെന്റര്‍ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിക്കും.

കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്ബള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്.

Top