കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം താല്‍കാലികമായി പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരം താല്‍കാലികമായി പിന്‍വലിച്ചു.

കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

പത്തു ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന എംഡിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.

Top